ഏക്കാട്ടൂരില കുറ്റിക്കണ്ടി മുക്ക് – മാക്കാട്ട് താഴെ -കൂറ്റിക്കണ്ടി താഴെ റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ജനകീയ പ്രതിഷേധം; റോഡ് ഗതാഗതാ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നില്‍പ്പ് സമരം
അരിക്കുളം: ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മുക്ക് – മക്കാട്ട് താഴെ -കുറ്റിക്കണ്ടി താഴെ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതാ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി പരിസരവാസികള്‍ റോഡില്‍ നില്‍പ്പ് സമരം നടത്തി. അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലുള്ള ഈ റോഡിലൂടെ കാല്‍നട യാത്രപോലും ദുസ്സഹമാണ്.
ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്ത് സമരത്തിന്റെ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് ഭരണ സമിതി റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമരത്തില്‍ പങ്കെടുത്ത പരിസരവാസികള്‍ പറഞ്ഞു.
30 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമായ ഈ റോഡ് ഇപ്പോള്‍ പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ജലനിധി പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തിയുടെ ഭാഗമായി റോഡ് തകര്‍ന്നപ്പോള്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും വാര്‍ഡ് മെമ്പര്‍മാരും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച് റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല. കെ.എം.സുബൈര്‍, നൗഷാദ്, രഖിലാഷ്, ഷാഫി മക്കാട്ട്, ഷംശൂദ്ദീന്‍, മൂനീര്‍ കുറ്റിക്കണ്ടി, ബിന്ദു ബാബു, കെ.കെ.സീനത്ത്, ചാത്തോത്ത് ഫൗസിയ, നൂബിയ എന്നിവര്‍ പങ്കെടുത്തു.