അരിക്കുളം പിലാതോട്ടത്തില്‍ മീത്തല്‍ പ്രിന്‍സ് അന്തരിച്ചു


കൊയിലാണ്ടി: അരിക്കുളം പിലാതോട്ടത്തില്‍ മീത്തല്‍ പ്രിന്‍സ് അന്തരിച്ചു. ഇരുപത്തിയൊമ്പത് വയസായിരുന്നു. ക്യാന്‍സറിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10മണിയോടെയായിരുന്നു മരണം.

അച്ഛന്‍: പരേതനായ രാധാകൃഷ്ണന്‍. അമ്മ: പരേതയായ രാജി.

സഹോദരന്‍: സേഹാന്‍ സോണി കൃഷ്ണ രാജ്.

സംസ്‌കാരം ഇന്ന് രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍.