പള്ളിവേട്ട എഴുന്നള്ളത്തും ആറാട്ട് കുട വരവും ഫിബ്രവരി 22ന്; മരളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി


കൊയിലാണ്ടി: മരൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുത്സവം കൊടിയേറി. രാത്രി ഗണപതി ഹോമത്തിനും കലവറനിറയ്ക്കലിനും ശേഷമാണ് കൊടിയേറ്റം നടന്നത്.

19 ന് ശ്രീഭൂതബലിയും മറ്റ് ക്ഷേത്ര ചടങ്ങുകളും നടക്കും. ഫിബ്രവരി 20ന് അയ്യപ്പ ക്ഷേത്രത്തില്‍ തിയ്യാട്ട്, 21ന് പരദേവത ക്ഷേത്രത്തില്‍ തേങ്ങയേറും പാട്ടും, 22ന് പള്ളിവേട്ട, വൈകിട്ട് കുറൂളി തഴെ നിന്നുള്ള ആറാട്ട്കുടവരവ്, പിലാത്തോട്ടത്തില്‍ നിന്നുള്ള തണ്ടാന്റെ ഇളനീര്‍ കുലവരവ്, രാത്രി കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തില്‍ പള്ളിവേട്ട എഴുന്നള്ളത്ത്, 23ന് കുളിച്ചാറാട്ട്, ക്ഷേത്രപ്രദക്ഷിണം, തുടര്‍ന്ന് കൊടിയിറക്കി ആറാട്ടുസദ്യ എന്നിവ നടക്കും.

കൊടിയേറ്റത്തിന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ അട്ടാളി കൃഷ്ണന്‍നായര്‍, ഉത്സവകമ്മിറ്റി ഭാരവാഹികളായ ഒ.ടി.രാജന്‍, അശോകന്‍ കുന്നോത്ത്, രമേശന്‍ രനിതാലയം, ചന്ദ്രഭാനു ചൈത്രം, ഗിരീഷ് പുതുക്കുടി എന്നിവരുടെ സാന്നിധ്യത്തില്‍ നിരവധി ഭക്തരും പങ്കെടുത്തു. കൊടിയേറ്റനാള്‍ തിരുവാതിരക്കളിയും അരങ്ങേറി.