എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയം; മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ്


Advertisement

മേപ്പയ്യൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ് നൽകി. മേപ്പയൂർ ഗ്രാമ പഞ്ചായത്തും, പഞ്ചായത്ത് വിദ്യാഭ്യസ സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ എംപ്ലോയിമെന്റ് ഓഫിസറും പേരാമ്പ്ര കരിയർ ഡവലപ്‌മന്റ് സെന്റർ മാനേജറുമായ പി.രജീവൻ ഭാവി പഠന സാധ്യതകളെ കുറിച്ച് വിശദീകരിച്ചു.

Advertisement

മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷതവഹിച്ചു. ഹയർ സെകന്റെറി പ്രിൻസിപാൾ സക്കീർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് മെമ്പർ റാബിയ എടത്തി കണ്ടി സ്വാഗതവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ നന്ദിയും പറഞ്ഞു.

Advertisement

എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയമാണ് ഇത്തവണ മേപ്പയ്യൂർ സ്കൂൾ കരസ്ഥമാക്കിയത്. നൂറ് ശതമാനം വിജയത്തോടൊപ്പം 141 പേർക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസും ലഭിച്ചു.

Advertisement