കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ താത്ക്കാലിക നഴ്‌സിംങ് ഓഫീസര്‍ നിയമനം; വിശദമായി അറിയാം


കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ താത്കാലിക നഴ്സിംഗ് ഓഫീസര്‍ തസ്തികയില്‍ എഴുത്തുപരീക്ഷ നടത്തുന്നു.

ജി.എന്‍.എം/ബിഎസ് സി നഴ്സിംഗ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 16 വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ എച്ച്.ഡി.എസ് ഓഫീസില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ 0495 2355900.