ജോലിയാണോ അന്വേഷിക്കുന്നത്? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിയമനം; വിശദാംശങ്ങള്‍


Advertisement

വാക് ഇൻ ഇൻറർവ്യൂ

കോഴിക്കോട് ജില്ലാ വെറ്ററനറി കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മേഖലാ ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് ലബോറട്ടറി ടെക്നീഷ്യന്മാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള വാക് ഇൻ ഇൻറർവ്യൂ നവംബർ എട്ട് രാവിലെ 11 മണിക്ക് ചീഫ് വെറ്ററിനറി ഓഫീസറുടെ ചേമ്പറിൽ നടക്കുന്നതാണ്. യോഗ്യത: എംഎൽടിയും വെറ്ററനറി ലബോറട്ടറിയിൽ ഉള്ള പ്രവർത്തി പരിചയവും.

Advertisement

അപ്രന്റീസ് ക്ലർക്ക് നിയമനം

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലർക്കുമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുന്ന നിശ്ചിത യോഗ്യതയുള്ള യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദവും, ഡിസിഎ / സിഒപിഎ, മലയാളം കമ്പ്യൂട്ടിംഗിലെ അറിവും. പ്രായപരിധി – 20-35 വയസ്സ്. അപേക്ഷ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ 15ന് വൈകീട്ട് അഞ്ച് മണി വരെ. ഫോൺ: 0495 2370379, 2370657.

Advertisement
Advertisement