കേരള സര്‍ക്കാറിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ ഫാഷന്‍ ഡിസൈന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം
കൊല്ലം: കേരള സര്‍ക്കാരിനു കീഴില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി കേരള, ബാര്‍ ഓഫ് ഡിസൈന്‍ (ഫാഷന്‍ ഡിസൈന്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോര്‍ഡിന്റെ പ്ലസ് ടു യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം.
തിരുവനന്തപുരത്തെ പരീക്ഷ കേന്ദ്രങ്ങളില്‍ വച്ചാണ് പ്രവേശന പരീക്ഷ നടത്തുന്നത്. എല്‍.ബി.എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവര്‍ക്ക് മാത്രമേ ബാച്ലര്‍ ഓഫ് ഡിസൈന്‍ കോഴ്‌സിന് ചേരാന്‍ അര്‍ഹതയുണ്ടാവുകയുള്ളു.
2024 മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെ www.iftk.ac.in അല്ലെങ്കില്‍ www.lbscentre.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷാ ഫീസ് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്.
വ്യക്തിഗത വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി രേഖപ്പെടുത്തിയ ശേഷം ഓണ്‍ലൈന്‍ മുഖേന അപേക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അവസരത്തില്‍ അനുബന്ധ രേഖകള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. കോഴ്സ് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് 9447710275 എന്ന നമ്പറിലും അപേക്ഷ സമര്‍പ്പിക്കല്‍ സംബന്ധിച്ചു സംശയങ്ങള്‍ക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.