ഉരുള്‍പൊട്ടലില്‍ മാനസികമായി തകര്‍ന്നവര്‍ക്ക് തണലേകാന്‍; യുവജന കമ്മീഷന്‍ ആരംഭിച്ച കൗണ്‍സിലിംഗ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് : ഉരുള്‍പൊട്ടല്‍ ബാധിതപ്രദേശങ്ങളില്‍ മാനസിക പ്രയാസങ്ങള്‍ നേരിടുന്നവരെ കൗണ്‍സിലിംഗ്, തെറാപ്പി, മെഡിക്കേഷന്‍ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷന്‍ ആരംഭിച്ച കൗണ്‍സിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവര്‍ത്തന പരിചയവുമുള്ള സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ യുവജന കമ്മീഷന്‍ വെബ്സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാം.
ഗൂഗിള്‍ ഫോം en¦v https://forms.gle/SAw3rDnwdBPW1rme9