സംസ്‌കൃത ബിരുദമാണോ സ്വപ്നം? എങ്കില്‍ ഉടന്‍ അപേക്ഷിക്കൂ കാലടി സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലേക്ക്- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എ. സംസ്‌കൃത സാഹിത്യം, സംസ്‌കൃത വേദാന്തം, സംസ്‌കൃത ജനറല്‍ എന്നീ വിഷയങ്ങളിലാണ് കോഴ്‌സുകളുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലായ് 15 ആണ്.

അപേക്ഷിക്കുന്നതിനുള്ള ഉയര്‍ന്ന പ്രായ പരിധി 22 വയസ്സ്. യു.ജി.സി നാക് അക്രഡിറ്റേഷനില്‍ ഏ ഗ്രേഡുള്ള സര്‍വകലാശാലയിലെ എല്ലാ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും പ്രതി മാസം 500 രൂപ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂലായ് 23നു മുമ്പായി കൊയിലാണ്ടി ക്യാമ്പസ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.

വിവരങ്ങള്‍ക്ക് www.ssus.ac.in എന്ന സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അന്വേഷണങ്ങള്‍ക്ക്
0496 2695445 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Summary: Application invited for BA courses in Kalady university