തെരുവ് നാടകത്തിലൂടെയും സംഗീതശില്പത്തിലൂടെയും സ്‌കൂളുകളില്‍ ലഹരിയ്‌ക്കെതിരെ ബോധവത്കരണം; കലാജാഥയ്ക്ക് നേതൃത്വം നല്‍കി കൊയിലാണ്ടി പൊലീസ്


കൊയിലാണ്ടി: ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കലാജാഥ സംഘടിപ്പിക്കുന്നു. കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന കലാജാഥയുടെ ഉദ്ഘാടനം കൊയിലാണ്ടി മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ഷാജി.കെ.എസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.പി.എന്‍ സുനില്‍ കുമാര്‍ പ്രിന്‍സിപ്പാള്‍ ഷൈനി ഇ.കെ.അസീസ് മാഷ് /സുചീന്ദ്രന്‍, പ്രകാശന്‍ മാസ്റ്റര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഒ.കെ.സുരേഷ് രചന നിര്‍വ്വഹിച്ച് SAR BTM Govt കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എസ്.പി.സി കേഡറ്റുകളും, എയ്ഞ്ചല്‍ ഡാന്‍സ് സ്‌കൂളിലെ കലാ വിദ്യാര്‍ത്ഥികളും അവതരിപ്പിക്കുന്ന തെരുവ് നാടകവും സംഗീതശില്പവും അതോടൊപ്പം ആശ്രമം ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന തെരുവ് നാടകവും ഉള്‍പ്പെട്ടതാണ് കലാജാഥ.

കോറിയോഗ്രാഫി: ഷിയ എയ്ഞ്ചല്‍, സംവിധാനം: മധു ലാല്‍ കൊയിലാണ്ടി, പാടിയവര്‍: തേജാലക്ഷ്മി, നിധീഷ് കാവും വട്ടം, സംഗീത സംവിധാനം: എം.കെ.സുരേഷ് ബാബു, റിക്കാര്‍ഡിംഗ്: ഹരീഷ് കൊയിലാണ്ടി തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍. അടുത്ത ആഴ്ച കൊയിലാണ്ടിയിലെ എല്ലാ കോളേജുകളിലും ഹൈസ്‌കൂളുകളിലും കലാജാഥ പര്യടനം നടത്തും.