കെട്ടിട നവീകരണത്തിന് അനുവദിച്ചത് അറുപത് ലക്ഷം രൂപ ; പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി ആന്തട്ട ഗവ.യു.പി.സ്‌കൂളില്‍ സമഗ്രാസൂത്രണ ശില്‍പശാല
കൊയിലാണ്ടി: പുതിയ അധ്യയന വര്‍ഷത്തിന് മുന്നോടിയായി ആന്തട്ട ഗവ.യു.പി.സ്‌കൂളില്‍ സമഗ്രാസൂത്രണ ശില്‍പശാല നടന്നു. ജനപ്രതിനിധികള്‍, പാരന്റ് കൗണ്‍സില്‍ അംഗങ്ങള്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങി 80 പ്രതിനിധികള്‍ പങ്കെടുത്തു.
സ്‌കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 25 ഉപമേഖലകളെ എട്ട് മേഖലാ ഗ്രൂപ്പുകളാക്കി തിരിച്ച് ഗ്രൂപ്പ് ചര്‍ച്ചയും അവതരണവും ശില്‍പശാലയില്‍ നടന്നു. മുന്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അധികരിച്ച് തയ്യാറാക്കിയ വീഡിയോ ഡോക്യുമെന്ററിയുടെ പ്രകാശനവും നടന്നു.
കെട്ടിടങ്ങളുടെ നവീകരണത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ സസ്റ്റെയിനബിള്‍ ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപയും വാഷ് റൂം, ഗേറ്റ്, മതില്‍ എന്നിവ നിര്‍മിക്കാനുളള ഫണ്ട് പന്തലായനി ബ്ലോക്ക് പഞ്ചായത്തും അനുവദിച്ചിട്ടുണ്ട്.
ശില്‍പശാലയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് നിര്‍വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എ.ഹരിദാസ് അധ്യക്ഷത വഹിച്ചു.[
ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ബിന്ദു മുതിരക്കണ്ടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കല്‍ പൊയില്‍, കെ.സുധ, ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ്, എം.കെ.വേലായുധന്‍, ഡോ.എം.പത്മനാഭന്‍, കെ.മധു, എ.സോമശേഖരന്‍, പി.പവിത്രന്‍, കുറ്റിയില്‍ ശ്രീധരന്‍, പി.ടി.കെ..രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.