പ്രഥമ ശുശ്രൂഷയ്ക്ക് പരിശീലനം നേടി ആന്തട്ട ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍; മാജികും നാടന്‍മാട്ടും നാടക പാഠങ്ങളും പകര്‍ന്ന് ജൂനിയര്‍ റെഡ് ക്രോസ് പഠന ക്യാമ്പ്


കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി.സ്‌കൂള്‍ ജൂനിയര്‍ റെഡ്‌ക്രോസ് പഠന ക്യാമ്പ് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം.ജി. ബല്‍രാജ് അധ്യക്ഷത വഹിച്ചു. റെഡ്‌ക്രോസ് താലൂക്ക് വൈസ് ചെയര്‍മാന്‍ സി.ബാലന്‍, സി. മിനീഷ്, പി.ജയകുമാര്‍, എ.ബീന, ഡി.ആര്‍. ഷിംലാല്‍, കെ. അനഘ എന്നിവര്‍ പ്രസംഗിച്ചു.

പ്രഥമ ശുശ്രൂഷാ ക്ലാസിന് റെഡ്‌ക്രോസ് പരിശീലക ഗോപിക നേതൃത്വം നല്‍കി. സത്യന്‍ മുദ്ര നാടക രീതികളെക്കുറിച്ചും മജീഷ് കാരയാട് നാടന്‍ പാട്ടിന്റെ സവിശേഷതകളെക്കുറിച്ചും ക്ലാസെടുത്തു. ചന്ദനത്തിരി നിര്‍മാണ പരിശീലനവും നടന്നു. ക്യാമ്പ് ഫയറോടു കൂടി ക്യാമ്പ് സമാപിച്ചു.