റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ യോഗ്യതയുണ്ടോ? എങ്കില്‍ വൈകേണ്ട, ഒക്ടോബര്‍ 20 വരെ അവസരം
കോഴിക്കോട്: പൊതുവിഭാഗം റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 1000 ചതുരശ്ര അടിയ്ക്ക് മുകളില്‍ വീട്/ ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമി/ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/ സഹകരണ സ്ഥാപനങ്ങളില്‍ ജോലി/ആദായനികുതി നല്‍കുന്നവര്‍/നാലുചക്രവാഹനം ഉള്ളവര്‍/25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്തവര്‍ക്കാണ് അപേക്ഷ നല്‍കാന്‍ അര്‍ഹത.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാനദണ്ഡപ്രകാരം ബി.പി.എല്‍. ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കുക. അക്ഷയ സെന്റര്‍ മുഖേനയോ https://civilsupplieskerala.gov.in/ എന്ന വെബ്സൈറ്റിലൂടെ സിറ്റിസന്‍ ലോഗിന്‍ വഴിയോ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷകള്‍ നല്‍കാം. ഫോണ്‍ : 0495 2370655.