കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; കലൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു


Advertisement

കൊച്ചി: കൊച്ചിയിൽ വീണ്ടും കൊലപാതകം. കലൂരിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. പള്ളുരുത്തി സ്വദേശി രാജേഷ്( 24 ) ആണ് മരിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടുകൂടിയാണ് കൊലപാതകം നടന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയും ലേസർ ഷോയും നടക്കുന്നതിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

Advertisement

പരിപാടിക്കിടെ പ്രതികളിലൊരാൾ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. പിന്നാലെ സംഘാടകർ ഇയാളെ ഗാനമേള നടക്കുന്ന വേദിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ഗാനമേള സമാപിച്ച ശേഷം പന്ത്രണ്ട് മണിയോടെ പ്രതികൾ സംഭവം ചോദ്യം ചെയ്യുന്നതിനായി വീണ്ടും സ്റ്റേഡിയത്തിലേയ്ക്ക് തിരികെയെത്തി. കൊല്ലപ്പെട്ട രാജേഷും സംഭവസമയം ഇവിടെയുണ്ടായിരുന്നു. പിന്നാലെ തർക്കത്തിനിടെ പ്രതികളിലൊരാൾ രാജേഷിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു.

Advertisement

പ്രതികളായ രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.

Advertisement

ആ​ഗസ്റ്റിൽ കൊച്ചി ഇടച്ചിറയിലെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പയ്യോളി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണ (23) യെ കൊലപ്പെടുത്തിയ കേസിൽ പയ്യോളി സ്വദേശി അർഷാദാണ് അറസ്റ്റിലായത്.

Summary: Another murder shocked Kochi; A young man was stabbed to death in Kalur