ഇന്ദിര ടീച്ചര്‍ക്ക് യാത്രയയപ്പും വിവിധ പരിപാടികളും; പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂളിന്റെ തൊണ്ണൂറ്റിയെട്ടാം വാര്‍ഷികാഘോഷം ശ്രദ്ധേയമായി
കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂളിന്റെ തൊണ്ണൂറ്റിയെട്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന അധ്യാപിക ഇന്ദിര ടീച്ചര്‍ക്കുള്ള യാത്രയയപ്പും വാര്‍ഷികാഘോഷത്തോടൊപ്പം നടന്നു.
വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയായി. ചടങ്ങിൽ ഇന്ദിര ടീച്ചര്‍ക്ക് സ്നേഹോപഹാരം സമ്മാനിച്ചു.
കൊയിലാണ്ടി നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി സമ്മാനദാനം നടത്തി. അല്‍ മഹിര്‍ അറബിക് അവാര്‍ഡ് നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം സ്‌കൂള്‍ മാനേജര്‍ ഇ.പി.ദാക്ഷായണി അമ്മ നിര്‍വ്വഹിച്ചു. എല്‍.എസ്.എസ് വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം കൊയിലാണ്ടി എ.ഇ.ഒ സുധ പി.പി നിര്‍വ്വഹിച്ചു.
മുന്‍ എം.എല്‍.എ കെ.ദാസന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില സി, നാലാം വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍, രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ എന്‍.ടി.രാജീവന്‍, ആറാം വാര്‍ഡ് കൗണ്‍സിലര്‍ കെ.എം.നന്ദനന്‍, ഏഴാം വാര്‍ഡ് കൗണ്‍സിലര്‍ ടി.പി.ശൈലജ, എസ്.എസ്.ജി ചെയര്‍പേഴ്‌സണ്‍ കെ.ടി.സിജേഷ്, സജില്‍കുമാര്‍ സി, എ.കെ.സി.മുഹമ്മദ്, ബാബു കോറോത്ത് മീത്തല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഇന്ദിര ടീച്ചര്‍ മറുപടി പ്രസംഗം നടത്തി.
അധ്യാപിക ടി.വി.പ്രിന്‍സി സ്വാഗതവും പി.ട.ിഎ പ്രസിഡന്റ് മണി അട്ടാളി നന്ദിയും പറഞ്ഞു.