Tag: Puliyanchery South LP School

Total 3 Posts

കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മത്സരങ്ങൾ, മുറ്റത്തെ ഊഞ്ഞാൽ, ഒപ്പം വിഭവസമൃദ്ധമായ സദ്യയും; ഓണാഘോഷം ഗംഭീരമാക്കി പുളിയഞ്ചേരി എല്‍.പി സ്‌കൂൾ

കൊയിലാണ്ടി: ഈ വർഷത്തെ ഓണാഘോഷം ഗംഭീരമാക്കി പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂള്‍. വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഒന്നിച്ചാണ് ഓണം ആഘോഷിച്ചത്. പതിവിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തത്. പൂക്കളമൊരുക്കല്‍, മുത്ത് പെറുക്കല്‍, സ്ലോ സൈക്കിള്‍ റേസ്, ബിസ്‌കറ്റ് ഈറ്റിംഗ്, ചാക്കില്‍ ചാട്ടം, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ കുട്ടികള്‍ക്കായി

ഇന്ദിര ടീച്ചര്‍ക്ക് യാത്രയയപ്പും വിവിധ പരിപാടികളും; പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂളിന്റെ തൊണ്ണൂറ്റിയെട്ടാം വാര്‍ഷികാഘോഷം ശ്രദ്ധേയമായി

കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എല്‍.പി സ്‌കൂളിന്റെ തൊണ്ണൂറ്റിയെട്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന അധ്യാപിക ഇന്ദിര ടീച്ചര്‍ക്കുള്ള യാത്രയയപ്പും വാര്‍ഷികാഘോഷത്തോടൊപ്പം നടന്നു. വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയായി. ചടങ്ങിൽ ഇന്ദിര ടീച്ചര്‍ക്ക് സ്നേഹോപഹാരം

പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിലെ കുരുന്നുകൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.കെ.ഇന്ദിര സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ മണി അട്ടാളി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിഘ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില ഉദ്ഘാടനം ചെയ്തു. സ്കൂൾ പൂർവ്വാധ്യാപകൻ ഭാസ്കരൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രിൻസി ടി.വി നന്ദി അറിയിച്ചു.