ജനഹൃദയങ്ങള്‍ കീഴടക്കി കൊയിലാണ്ടിയിലെ ഗീത വെഡ്ഡിംഗ് സെന്റര്‍ രണ്ടാം വയസിലേക്ക്; കുന്നോളം സമ്മാനങ്ങളാലും മാതൃക പ്രവര്‍ത്തനങ്ങളാലും സമ്പന്നമായി വാര്‍ഷികാഘോഷം
കൊയിലാണ്ടി: കൊയിലാണ്ടി ജനതയുടെ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെ ഭാഗമായി മാറിയ ഗീത വെഡ്ഡിംഗ് സെന്റര്‍ രണ്ടാം വയസിലേക്ക്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കുമായി വിവിധ പരിപാടികളാണ് ഗീത ഒരുക്കിയിരുന്നത്. പര്ച്ചേസിനെത്തിയവര്ക്ക് സമ്മാനങ്ങള്‍ നല്‍കിയതിനൊപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജേഷ്, തഹസില്‍ദാര്‍ സി.പി. മണി, കര്‍ഷകനായ നാണു, ഓട്ടോ ഡ്രൈവറായ കേളപ്പന്, തെയ്യം തിറ കലാകാരന് നിതീഷ് എന്നിവരെയാണ് ആദരിച്ചത്.
പ്രിവിലേജ് കാര്‍ഡാണ് ഗീത വെഡ്ഡിംഗ് സെന്റര്‍ കസ്റ്റമേഴ്സിനായി ഒരുക്കിയിരിക്കുന്ന മറ്റൊരു പ്രത്യേകത. വാര്‍ഷികാഘോഷ ചടങ്ങില്‍ ഡയറക്ടേഴ്സായ കവിത അനില്‍, സിന്ധു സുരേഷ് എന്നിവര്‍ ചേര്‍ന്ന് പ്രിവിലേജ് കാര്‍ഡ് സി.പി. മണിക്ക് നല്കി പ്രകാശനം ചെയ്തു.
അരപതിറ്റാണ്ടിലേറെയായി കൊയിലാണ്ടിയുടെ എല്ലാ ആഘോഷങ്ങളിലും ഗീതയുണ്ട്. 1960 ല്‍ വസ്ത്ര വ്യാപാര സ്ഥാപനമായി പ്രവര്‍ത്തനം ആരംഭിച്ച ഗീത കഴിഞ്ഞ വര്‍ഷമാണ് കൊല്ലത്ത് വിശാലമായ വെഡ്ഡിംഗ് സെന്റര്‍ ആരംഭിച്ചത്. വാര്‍ഷികാഘോഷ ദിനത്തില്‍ പര്‍ച്ചേസിനായി ഗീതയിലെത്തിയ മുഴുവന്‍ പേരും വിവിധ സമ്മാനങ്ങളുമായാണ് വീടുകളിലേക്ക് മടങ്ങിയത്.