എം.ജി. ബല്‍രാജ് മാസ്റ്ററും പി.ഷീബ ടീച്ചറും പടിയിറങ്ങുന്നു; വിപുലമായ യാത്രയയപ്പ് പരിപാടിയുമായി ആന്തട്ട ഗവ. യു.പി സ്കൂള്‍
കൊയിലാണ്ടി: ആന്തട്ട ഗവണ്മെന്റ് യു.പി സ്കൂളിന്റെ നൂറ്റിപ്പത്താം വാര്‍ഷികവും വിരമിക്കുന്ന പ്രധാനധ്യാപകന് എം. ജി ബല്‍രാജ്, സഹാധ്യാപിക പി. ഷീബ എന്നിവര്‍ക്കുള്ള യാത്രയയപ്പും പരിപാടിയും മാര്‍ച്ച് 5, 6 തിയ്യതികളിലായി നടക്കും. ആന്തട്ട ഗവ: യു.പി സ്കൂളിന്റെ നെടുംതൂണ് ആയ പ്രധാനാധ്യാപകന് ബല്‍രാജ് മാസ്റ്ററുടെയും സ്കൂളിലെ പ്രിയ അധ്യാപിക ഷീബ ടീച്ചറുടെയും യാത്രയയപ്പ് വളരെ വിപുലമായിട്ടാണ് ഇത്തവണ ആഘോഷിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അനുബന്ധ പരിപാടികളായ കൃഷി പാഠം – കാര്‍ഷിക സെമിനാര്‍, നാടക – നാടന്‍പ്പാട്ട് ക്യാമ്പ്, രക്ഷകര്‍ത്തൃ സംഗമം എന്നിവ വലിയ ജനപങ്കാളിത്തത്തോടെ നടന്നു കഴിഞ്ഞു. വിദ്യാഭ്യാസ സെമിനാര്‍, പൂര്‍വ അധ്യാപക – വിദ്യാര്‍ത്ഥി സംഗമം എന്നിവ മാര്‍ച്ച് 5ന് നടക്കും. മാര്‍ച്ച് 6ന് വൈകീട്ട് 6 മണിക്ക് നടക്കുന്ന യാത്രയയപ്പ് സമ്മേളനം ചലച്ചിത്ര പിന്നണി ഗാന സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് മണിയൂര്‍, ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍, ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദന് തുടങ്ങിയവര്‍ പങ്കെടുക്കും.
കിഡ്സ് ഫെസ്റ്റ് മാര്‍ച്ച് 5 ന് 6 മണിക്ക് ഏഷ്യാനെറ്റ് ജൂനിയര്‍ സ്റ്റാര്‍ സിംഗര്‍ ആര്യന് ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസങ്ങളിലായി 12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാപരിപാടികള്‍ കുട്ടികള്‍ അവതരിപ്പിക്കും. മാര്‍ച്ച് 5ന് രാത്രി 9 മണിക്ക് അരങ്ങാടത്ത് സാംസ്കാരിക കൂട്ടായ്മയുടെ ‘പുനര്‍ജനി’ നാടകം അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്മാന് എ. ഹരിദാസന്, എസ്.ആര്.ജി കണ്‍വീനര്‍ ഷിംലാല്‍, സ്കൂള്‍ സപ്പോര്‍ട്ട് സമിതി ചെയര്മാന് എം.കെ വേലായുധന്, പബ്ലിസിറ്റി ചെയര്മാന് പി.പവിത്രന്, പബ്ലിസിറ്റി കണ്‍വീനര്‍ യു.വി അനില എന്നിവര്‍ സംസാരിച്ചു.