ആളിയെരിയുന്ന പന്തങ്ങള്‍ അരയില്‍ ചുറ്റി ആടിത്തിമിര്‍ത്ത തീക്കുട്ടിച്ചാത്തന്‍; ഭക്തര്‍ക്ക് മറക്കാനാവാത്ത അനുഭവമായി കണയംകോട് കിടാരത്തില്‍ തലച്ചില്ലോന്‍ ക്ഷേത്രത്തിലെ തിറ


Advertisement

കൊയിലാണ്ടി: ചുറ്റുമെരിയുന്ന പന്തങ്ങള്‍ക്ക് നടുവില്‍ രൗദ്രഭാവത്തില്‍ ദൈവക്കോലമാടിയപ്പോള്‍ കണ്ടുനിന്നവരില്‍ അത് ഭയവും കൗതുകവും നിറഞ്ഞ കാഴ്ചയായി. കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ക്ഷേത്രത്തില്‍ ഇന്നുപുലര്‍ച്ചെ നടന്ന തീ കുട്ടിച്ചാത്തന്‍തിറ ഭക്തിനിര്‍ഭരമായ കാഴ്ചയായി.

Advertisement

ആളിപ്പടരുന്ന പതിനാറ് തീപ്പന്തങ്ങള്‍ അരയില്‍ച്ചുറ്റി ഏറെക്കുറെ ആപത്കരവും വന്യവുമായാണ് തീക്കുട്ടിച്ചാത്തന്‍ ആടിത്തിമിര്‍ക്കുന്നത്. കുട്ടിച്ചാത്തന്റെ ദ്രുത ചലനങ്ങള്‍ക്കിടയില്‍ പന്തങ്ങളില്‍ നിന്നും മേലോട്ടുയരുന്ന അഗ്നിച്ചുരുളുകള്‍ ഭയംനിറയ്ക്കുന്ന കാഴ്ചയാണ്. ചുറ്റുമുള്ള വെളിച്ചങ്ങളെല്ലാം അണച്ച്, പുലരുംമുമ്പുള്ള ഇരുട്ടില്‍ പന്തത്തില്‍ നിന്നുയരുന്ന തീനാളങ്ങള്‍ മാത്രം കാഴ്ച തീര്‍ക്കുമ്പോള്‍ ഈ കൊടുംതണുപ്പിലും കണ്ടുനില്‍ക്കുന്നവരുടെ ഉള്ളെരിയും.

Advertisement

ഭയഭക്തിബഹുമാനങ്ങളോടെയാണ് തീകുട്ടിച്ചാത്തന്‍ തിറ കാണാനായി ഭക്ത ജനങ്ങളെത്തിയത്. നിധിഷ് പെരുവണ്ണാന്‍ ആണ് കോലധാരി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ എത്തിച്ചേര്‍ന്നു.

Advertisement

Summary: An unforgettable experience for the devotees is the Tira at the Talachillon temple in Kanyamkot Kitaram