ഉള്ളിയേരിയില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍


Advertisement

ഉള്ളിയേരി: ഉള്ളിയേരിയില്‍ വയോധികനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഒറവില്‍താഴ താഴെ മലയില്‍ ബാലനാണ് മരിച്ചത്. 70 വയസായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെ 18 അടിയോളം താഴ്ചയുളള കിണറിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement

വീടിനു സമീപത്തെ ആളൊഴിഞ്ഞ കിണറ്റിലാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനകള്‍ എത്തിയാണ് മൃതദേഹം കിണറില്‍ നിന്ന് പുറത്തെടുത്തത്. എ.എസ്.ടി.ഒ പ്രമോദ്.പി.കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Advertisement

ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സിജിത്ത്.സി കിണറ്റിലിറങ്ങി റെസ്‌ക്യു നെറ്റിന്റെയും സേനാംഗങ്ങളുടെയും സഹായത്തോടുകൂടിയാണ് ബാലനെ കിണറിന് പുറത്തെത്തിച്ചത്. ജൂനിയര്‍ എ.എസ്.ടി.ഒ.ബാബു പി.കെ, എഫ്.ആര്‍.ഒ മാരായ നിധിപ്രസാദ്.ഇ.എം, സനല്‍രാജ്, ഷാജു, റഷിദ്, ഹോംഗാര്‍ഡമാരായ ഓംപ്രകാശ്, സോമകുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

Advertisement

summary: An old man fell into a well and died in Ullieri