വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന നന്തി സ്വദേശിയായ പതിനൊന്നുകാരൻ മരിച്ചു


നന്തി ബസാർ: വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന നന്തി കോടിക്കൽ സ്വദേശിയായ പതിനൊന്നുകാരൻ മരിച്ചു. കോടിക്കൽ പള്ളിവാതിൽക്കൽ മുത്താച്ചിക്കണ്ടി സക്കറിയയുടെ മകൻ മുഹമ്മദ് സിയാനാണ് മരിച്ചത്. ചികിത്സയിലിരിക്കെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് സിയാന് വയറുവേദന അനുഭവപ്പെടുന്നത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി വീട്ടിലേക്ക് വന്നു. എന്നാൽ ഇന്നലെ വീണ്ടും വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടിയിലും പിന്നീട് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു. മരണകാരണം വ്യക്തമല്ല. 

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പുറക്കാട് വിദ്യാസദനം മോഡൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ഉമ്മ: സഫീന
സഹോദരങ്ങൾ സഹ്റ, സൈനബ്, സൻഹ, സൈഫ, സൈദ