തുറയൂര്‍ തോലേരിയില്‍ വയോധികന്‍ വയലില്‍ മരിച്ച നിലയില്‍


Advertisement

തുറയൂര്‍: തോലേരിയില്‍ വയോധികനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലോത്ത് അമ്മദ്(74)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement

ഇന്നലെ രാത്രി 10മണിയോടെയാണ് സംഭവം. വൈകുന്നേരമായിട്ടും അമ്മദ് വീട്ടില്‍ തിരിച്ചെത്താത്തതിനെ
തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisement

പയ്യോളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഭാര്യ: റഹ്‌മത്ത്. മക്കള്‍: മര്‍ഹ, റൗഹ. മരുമക്കള്‍: ഖമറുദ്ദീന്‍, ആഷീര്‍.

Advertisement