എട്ടുദിവസം നീണ്ടുനിൽക്കുന്ന ജനകീയ സാംസ്കാരികോത്സവം; മേപ്പയ്യൂർ ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം


മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ജനകീയ സാംസ്കാരിക ഉത്സവം മേപ്പയ്യൂർ ഫെസ്റ്റിന് തുടക്കമായി. സംസ്ഥാന പട്ടിക ജാതി- പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. കേരളത്തിൻ്റെ മഹത്തായ പൈത്യകം സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിലും ജനകീയ ഉത്സവങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മലയാള നാടിൻ്റെ മത സാഹോദര്യത്തിനും മാനവികതയും ഉയർത്തുന്നതിൽ കല സാംസ്കാരിക പരിപാടികൾ വലിയ സംഭാവനയാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. വർണാഭമായ സാംസ്കാരിക ഘോഷയാത്രയോടെയാണ് ഫെസ്റ്റിന് തുടക്കം കുറിച്ചത്. ജന പ്രതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും നേതൃത്വം നൽകി.
നിശ്ചല ദൃശ്യങ്ങൾ, പഞ്ചവാദ്യം, കോൽക്കളി, ഒപ്പന, ബാൻ്റ് മേളം, ചെണ്ടമേളം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ 17 വാർഡുകളിൽ നിന്നുള്ള ബാനറുകൾക്ക് പിന്നാലെ ആയിരങ്ങൾ അണിനിരന്നു. ആരോഗ്യ പ്രവർത്തകർ, ഖാദി തൊഴിലാളികൾ, ഹരിത കർമസേന, കാർഷിക കർമസേന, അങ്കണവാടി പ്രവർത്തകർ, മേപ്പയ്യൂർ ഗവ. വി.എച്ച്.എസ് എസിലെ ജി.സി.സി, എൻ.എസ്.എസ്, എസ്.പി.സി, സ്കൗട്ട് എൻ്റ് ഗൈഡ്സ് വിദ്യാർതഥികളും പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് സുരേഷ് ചങ്ങാടത്ത്, പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയരക്ടർ രാജേഷ് അരിയിൽ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ല സെക്രട്ടറി എൻ.പി.ബാബു, പി.പ്രസന്ന, എ.പി.രമ്യ, ഭാസ്കരൻ കൊഴുക്കല്ലൂർ, റാബിയ എടത്തികണ്ടി, ശ്രീനിലയം വിജയൻ, എൻ.കെ.രാധ , കെ.കുഞ്ഞിരാമൻ, പി.പി. രാധാകൃഷ്ണൻ, പി.കെ.റീന, കെ.പി.അനിൽ കുമാർ, എം.കുഞ്ഞമ്മദ്, ഇ.അശോകൻ, കെ.എം.എ.അസീസ്, നിഷാദ് പൊന്നങ്കണ്ടി, കൊളക്കണ്ടി ബാബു, മധു പുഴയരികത്ത്, പി.കെ.എം. ബാലകൃഷ്ണൻ, ടി.ടി.കുഞ്ഞമ്മദ്, എൻ.പി.ശോഭ എന്നിവർ സംസാരിച്ചു. Summary: An eight-day popular cultural festival; A colorful start to Meppayyur Fest