ചങ്ങരോത്ത് പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് നേരെ അക്രമണം; ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ചു


Advertisement

പേരാമ്പ്ര: ചങ്ങരോത്ത് പന്തിരിക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീവെച്ചു. എം.യു.പി സ്കൂളിനടുത്ത് എടക്കുടി മീത്തൽ പി.സി. ഇബ്രാഹീമിൻ്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്കാണ് തീവെച്ചത്. ഇബ്രാഹിമിന്റെ മകൻ മുജീബ് ഓടിക്കുന്ന ഓട്ടോറിക്ഷയാണിത്

Advertisement

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഓട്ടോ പൂർണമായും കത്തിനശിച്ചു. ഓട്ടോ നിർത്തിയ സ്ഥലത്തുള്ള ജനൽ പാളികളും കത്തി. ജനൽ ചില്ലുകൾ പൊട്ടിത്തകർന്നു. പെരുവണ്ണാമൂഴി പോലീസിൽ പരാതി നൽകി.

Advertisement
Advertisement