ഉത്സവ പറമ്പില്‍ ആയുധവുമായെത്തി സംഘര്‍ഷത്തിന് ശ്രമം; അയനിക്കാട് സ്വദേശിയായ യുവാവ് പിടിയില്‍


Advertisement

പയ്യോളി: ഉത്സവപ്പറമ്പില്‍ ആയുധവുമായി വന്ന് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. അയനിക്കാട് ചൊറിയന്‍ ചാല്‍ താരേമ്മല്‍ രാഹുല്‍രാജ് ആണ് പിടിയിലായത്. അയനിക്കാട് ചൂളപ്പറമ്പത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍ വ്യാഴം രാത്രി ഒമ്പതിനാണ് സംഭവം.

Advertisement

ഉത്സവസ്ഥളത്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച രാഹുല്‍ രാജിനെ പൊലീസ് പിന്തിരിപ്പിച്ചെങ്കിലും വഴങ്ങാന്‍ കൂട്ടാക്കാതെ സംഘര്‍ഷത്തിന് ശ്രമിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയും അരയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ കത്തി കണ്ടെടുക്കുകയുമായിരുന്നു.

Advertisement

പയ്യോളി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.കെ.സജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. പൊതുജനങ്ങള്‍ കൂടുന്ന സ്ഥലത്ത് മനപൂര്‍വ്വം ആയുധവുമായി വന്ന് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതിന് ഭാരതീയ ന്യായ സംഹിത 192ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രാഹുല്‍രാജ് പ്രദേശത്തെ ആര്‍.എസ്.എസ് സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുന്നയാളാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Advertisement

Summary: An attempt was made to start a conflict at the festival ground with weapons; A young man from Ayanikad was arrested