ബാലുശ്ശേരിയില്‍ നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ പോയ മുഖ്യമന്ത്രിയടക്കമുള്ളവര്‍ സഞ്ചരിച്ച ബസിനുനേരെ ചീമുട്ടയെറിയാന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍


Advertisement

ഉള്ള്യേരി: നവകേരള സദസ്സിനായി പോകുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചീമുട്ടയെറിയാന്‍ ശ്രമിച്ചു. കൊയിലാണ്ടിയില്‍ നിന്നും ബാലുശ്ശേരിയിലേക്ക് പോകവെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

നേരത്തെ കൊയിലാണ്ടിയിലേക്ക് പോകവെ തിരുവങ്ങൂരില്‍വെച്ച് ബസിനുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരായ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Advertisement
Advertisement