പാര്‍ലമെന്റില്‍ അംബേദ്കറെ അവഹേളിച്ച അമിത് ഷായുടെ നടപടി; കൊയിലാണ്ടിയില്‍ പ്രതിഷേധവുമായി സി.പി.ഐ


കൊയിലാണ്ടി: ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണഘടനാ ശില്പി ഡോ അംബേദ്കറെ അവഹേളിച്ചതില്‍ സി.പി.ഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധയോഗം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.കെ.അജിത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം സെക്രട്ടറി അഡ്വ സുനില്‍ മോഹന്‍, രമേശ് ചന്ദ്ര എന്നിവര്‍ സംസാരിച്ചു. പി.കെ.വിശ്വനാഥന്‍, രാഗം മുഹമ്മദാലി ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.

ഡിസംബര്‍ 17ന് രാജ്യസഭയില്‍ രണ്ട് ദിവസത്തെ ഭരണഘടനാ ചര്‍ച്ചയ്ക്ക് സമാപനം കുറിച്ച് നടത്തിയ മറുപടി പ്രസംഗത്തില്‍ അമിത് ഷാ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍ എന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നത് ഇപ്പോള്‍ ഫാഷനായിരിക്കുന്നു. ഇത്രയും തവണ ഭഗവാന്റെ നാമം ഉരുവിട്ടിരുന്നെങ്കില്‍ ഏഴ് ജന്മത്തിലും സ്വര്‍ഗം ലഭിക്കുമായിരുന്നു” എന്നാണ് അമിത് ഷാ പറഞ്ഞത്.