ബി.ആര്‍ അംബേദ്ക്കറെ അപമാനിച്ച അമിത്ഷാ രാജി വെയ്ക്കുക; കൊയിലാണ്ടിയില്‍ പ്രകനവുമായി കേരളീയ പട്ടികവിഭാഗം


കൊയിലാണ്ടി: ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കര്‍ പാര്‍ലമെന്റില്‍ അപമാനിച്ച അമിത്ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളീയ പട്ടിക വിഭാഗം നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ പ്രകടനം നടത്തി.

സംസ്ഥാന പ്രസിഡന്റ് എം.എം. ശ്രീധരന്‍ ജില്ലാ സെക്രട്ടറി പി.എം.പി. നടേരി നിര്‍മല്ലൂര്‍ ബാലന്‍, പി.എം. വിജയന്‍, പി.ടി. ഉദയന്‍, രേണുക, വിശ്വന്‍, ശശി, സുരേഷ് ബാബു തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.