ഭരണഘടനാശിൽപ്പിയെ അനുസ്മരിച്ച് കൊയിലാണ്ടി; പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ ജയന്തി ദിനം ആചരിച്ചു


കൊയിലാണ്ടി: അംബേദ്കർ ജയന്തി ദിനമായ വെള്ളിയാഴ്ച അനുസ്മരണ പരിപാടി സംഘടിപ്പിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറി. ലൈബ്രറി ഹാളിൽ നടന്ന അനുസ്മരണ പരിപാടിയിൽ പുഷ്പാർച്ചന, അനുസ്മരണം, സെമിനാർ തുടങ്ങിയവ നടന്നു.

‘അംബേദ്കറും ഭരണഘടനയും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാർ മുൻ എം.എൽ.എ പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. വയോജന വേദി കൺവീനർ കെ.ടി.ഗംഗാധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് കെ.കെ.ഭരതൻ അധ്യക്ഷത വഹിച്ചു. ചേനോത്ത് ഭാസ്കരൻ, നാസർ കാപ്പാട്, പി.കെ.ശ്രീധരൻ, കരുവാണ്ടി നാരായണൻ, പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മുചുകുന്ന് ഭാസ്കരൻ ചടങ്ങിന് നന്ദി പറഞ്ഞു.