കൊയിലാണ്ടി ബാർ അസോസിയേഷന്റെ കുടുംബസംഗമം ബാർ ഡേ ’23; ഒപ്പം സ്ഥലം മാറിപ്പോകുന്ന ജഡ്ജിമാർക്ക് യാത്രയയപ്പും


കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ബാർ ഡേ ’23 എന്ന പേരിൽ നടന്ന കുടുബസംഗമം ജില്ലാ ജഡ്ജ് (പോക്സോ) അനിൽ ടി.പി. ഉദ്ഘാടനം ചെയ്തു.

അഭിഭാഷകരും കുടുബാംഗങ്ങളും ജുഡിഷ്യൽ ഓഫീസർമാരും പരിപാടിയിൽ പങ്കെടുത്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. സി.എസ്.ജതീഷ് ബാബു അദ്ധ്യക്ഷനായി. അഡ്വ. പി.പ്രഭാകരൻ സ്വാഗതവും. അഡ്വ. ജിഷ നന്ദിയും പറഞ്ഞു.

ജുഡീഷ്യൽ ഓഫീസർമാരായ വിശാഖ് (സബ് ജഡ്ജ്), ആമിനകുട്ടി (മുൻസിഫ്), അജി കൃഷ്ണ (മജിസ്ടേറ്റ്) എന്നിവരും അഡ്വ. വി.സത്യൻ എന്നിവരും പ്രസംഗിച്ചു. സ്ഥലം മാറി പോകുന്ന ജില്ലാ ജഡ്ജ് ടി.പി.അനിൽ, മുൻസിഫ് ആമിനകുട്ടി എന്നിവർക്ക് ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകി.