‘മദ്യപാനികളുടെയും ലഹരി സംഘത്തിന്റെ താവളം, മൂന്ന് ദിവസമായി പ്രദേശത്തേക്ക് ആരും വരാറില്ല’; ഊരള്ളൂരിലെ രാജീവന്റെ മരണത്തിൽ ദൂരൂഹതയെന്ന് ആരോപണം


Advertisement

അരിക്കുളം: ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ രാജീവന്റെ മരണത്തിൽ ദൂരൂഹത. ലഹരി ഉപയോഗിക്കുന്നവരുടെയും മദ്യപിക്കുന്നവരുടെയും താവളമായ പ്രദേശത്ത് മൂന്ന് ദിവസത്തോളമായി ആരും എത്താത്തത് ദൂരൂഹത വർദ്ധിപ്പിക്കുന്നു. ലഹരി സംഘത്തിന്റെ താവളമായ പ്രദേശത്ത് രണ്ട് ഭാ​ഗങ്ങളിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. മരണം ആത്മഹത്യയാണോ കൊലപാതകമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും കൂടുതൽ അന്വേഷണങ്ങൾക്കും പോസ്റ്റുമോർട്ടം റിപ്പോർ‌ട്ട് ലഭിച്ചതിനും ശേഷമേ ഇക്കാര്യങ്ങൾ വ്യക്തമാവുകയുള്ളുവെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു.

Advertisement

മദ്യപസംഘം സ്ഥിരമായി തമ്പടിക്കുന്ന മേഖലയാണ് ഊരള്ളൂരിലെ വയൽ പ്രദേശം. എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടേക്ക് ആളുകൾ എത്തുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. രാത്രി ആളുകൾ കൂടിയിരുന്നു മദ്യപിക്കുന്ന പ്രദേശത്തേക്ക് പെട്ടെന്നാണ് ആരും വരാതിരുന്നത്. ഇതിന് പിന്നാലെ ഇന്ന് രാവിലെ കത്തിക്കരിഞ്ഞ നിലയില്‍ രാജീവന്റെ മൃതദേഹം കണ്ടെത്തിയത് ദുരൂഹതയണർത്തുന്നതാണെന്ന് നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് രാജീവൻ സാധാരണയായി വരാറുണ്ടായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. പെയിന്റിങ് തൊഴിലാളിയായ രാജീവിനെ കുറച്ച് ദിവസമായി കാണാനില്ലായിരുന്നു.

Advertisement

Also Read- ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കത്തിക്കരിഞ്ഞ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്. ഡ്രോണ്‍ ഉപയോഗിച്ച് പോലീസ് നടത്തിയ തിരച്ചിലിലാണ് ബാക്കിയുള്ള ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ മറ്റു ശരീര ഭാഗങ്ങളും കണ്ടെത്തി. രാജീവന്റെ വസ്ത്രത്തിന്റെ ചെറിയ ഭാഗങ്ങളില്‍ നിന്നുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

Advertisement

Also Rerad- കാലുകള്‍ക്ക് പിന്നാലെ മൃതദേഹത്തിന്റെ മറ്റുഭാഗങ്ങളും ഊരള്ളൂരില്‍ കണ്ടെത്തി; മൃതദേഹം പുരുഷന്റേതെന്ന് തിരിച്ചറിഞ്ഞു

അധികം ആള്‍താമസമില്ലാത്ത വിശാലമായ വയല്‍ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഒരു വീടുള്ളത് ആള്‍താമസമില്ലാതെ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുകയാണ്. വീടിനോട് ചേർത്തുന്ന സിസിടിവികളും നശിപ്പിക്കപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. കൂടാതെ മൃതദേഹത്തിനു സമീപം കണ്ടെത്തിയ ചെരിപ്പിന്റെ മണം പിടിച്ച് പൊലീസ് നായ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്കാണ് പോയത്.

Also read- ഊരള്ളൂരില്‍ മൃതദേഹാവശിഷ്ടം കണ്ടത് ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍; ഉന്നത പൊലീസ് സംഘം സ്ഥലത്ത്

Summary: Allegations of mystery in Rajeev’s death in Urallur