വാദ്യഘോഷ അകമ്പടിയോടെ ജനങ്ങള്‍ സ്വീകരിച്ചു; അരിക്കുളം എടവനക്കുളങ്ങരയില്‍ കൊമ്പന്‍ ബാലുശ്ശേരി ഗജേന്ദ്രന് ആനയൂട്ട്


അരിക്കുളം: കൊമ്പന്‍ ബാലുശ്ശേരി ഗജേന്ദ്രനെ എടവനക്കുളങ്ങരയില്‍ ക്ഷേത്രസന്നിധിയില്‍വെച്ച് നവയുഗശ്രേഷ്ഠന്‍ പട്ടം നല്‍കി ആദരിച്ചു. എറണാകുളം ജിലയിലെ ടീം ഗജലോകം ആനപ്രേമി കൂട്ടായ്മയാണ് ആനയെ അദരിച്ചത്.

ശേഷം കര്‍ക്കിടക ആന ഊട്ടും വലിയകോല്‍ നല്‍കിയും ചടങ്ങുകള്‍ നടത്തി. ഊട്ടേരി പൊന്നുംമഠം വീട്ടില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വന്ന ഗജേന്ദ്രനെ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ചടങ്ങിനു കൂട്ടായ്മയുടെ ജോ. സെക്രട്ടറി അഭി ഊരള്ളൂര്‍, പ്രസിഡന്റ് ആനന്ദ് കുടജാദ്രി, സെക്രട്ടറി കൃഷ്ണവംശി തൃശൂര്‍ ട്രഷറര്‍ ശ്രീരാജ് നെട്ടൂര്‍, ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് സി.സുകുമാരന്‍, സെക്രട്ടറി ഷാജിത്ത് മാലോല്‍ എന്നിവര്‍ നേതൃത്വം നല്‍കി.