ഓഗസ്റ്റ് രണ്ട് വരെയുള്ള എല്ലാ പി.എസ്.സി. പരീക്ഷകളും മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും


തിരുവനന്തപുരം: പി.എസ്.സി. നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ജൂലായ് 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താനിരുന്ന പരീക്ഷകളാണ് കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍നിന്ന് അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പി.എസ്.സി. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Also Read- ദുരിതപ്പെയ്ത്ത് തുടരുന്നു; ജില്ലയിൽ 47 ക്യാമ്പുകൾ തുറന്നു, കൊയിലാണ്ടി താലുക്കിൽ നിന്നുമാത്രം 319 പേർ ക്യാമ്പിൽ

കാലവർഷ കെടുതിയെ തുടർന്ന് മലപ്പുറം, തൃശൂർ ജില്ലകളിൽവെച്ച് ആഗസ്ത് രണ്ടുവരെ നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റിവെച്ചു. മറ്റു ജില്ലകളിലെ അഭിമുഖത്തിന് മാറ്റമില്ല.