കടലാസില്‍ വര്‍ണവിസ്മയമൊരുക്കി കുരുന്നുകള്‍; ശ്രദ്ധേയമായി പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിലെ അഖില കേരള ബാലചിത്രരചനാ മത്സരം


Advertisement

പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളില്‍ ബാലചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കലാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 7ാം മത് അഖില കേരള ബാലചിത്രരചനാമത്സരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് പി.സി ബാബു അധ്യക്ഷത വഹിച്ചു.

Advertisement

വിവിധ ജില്ലകളിൽ നിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ എല്ലാ കുട്ടികൾക്കും മെഡലുകളും അംഗീകാരവും നൽകി. ചടങ്ങില്‍ ചിത്രോത്സവം 2025 പരിപാടിയുടെ ഭാഗമായി പേരാമ്പ്ര മേഖലയിലെ ചിത്രകലാ അധ്യാപകരെ ആദരിച്ചു.

Advertisement

ഗ്രാമ പഞ്ചായത്തംഗം സജു സി.എം, പ്രിൻസിപ്പാൾ ഷാജുകുമാർ, ഹെഡ്മാസ്റ്റർ സുനിൽകുമാർ പി, ഷിജു കെ.ദാസ്, നിഷ പി, സുനിൽകുമാർ കെ.എം എന്നിവർ സംസാരിച്ചു.

Advertisement

Description: All Kerala Children’s Drawing Competition at Perambra Higher Secondary School