പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസങ്ങളൊഴിവാക്കി അംഗീകാരം നല്‍കണം; മേപ്പയ്യൂരില്‍ നടന്ന എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം


മേപ്പയ്യൂര്‍: പൊതുവിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങളിലെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി അംഗീകാരം നല്‍കണമെന്ന് എ.കെ.എസ്.ടി.യു കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭിന്നശേഷി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും നടപ്പിലാക്കുകയും വേണം. പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിനും നിലനിര്‍ത്തുന്നതിനും സ്‌കൂള്‍ അന്തരീക്ഷം സക്രിയമാകുന്നതിനും നിയമന അംഗീകാരങ്ങളുടെ കാലതാമസം തടസ്സം സൃഷ്ടിക്കുകയാണെന്നും ഇതിന് പരിഹാരമുണ്ടാവുകയും വേണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മേപ്പയ്യൂര്‍ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ദേവരാജന്‍ കമ്മങ്ങാട് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.ആനന്ദന്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലന്‍ മാസ്റ്റര്‍, എ.കെ.എസ്.ടി.യു മുന്‍ സംസ്ഥാന ഭാരവാഹികളായ യൂസഫ് കോറോത്ത്, ടി. ഭാരതി, എ.ടി. വിനീഷ്, സജിത്ത് സി.വി. എന്നിവര്‍ സംസാരിച്ചു. എ.കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എം.വിനോദ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ബി.ബി.ബിനീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അശ്വതി അജിത്ത് രക്തസാക്ഷി പ്രമേയവും പി.അനീഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

യാത്രയയപ്പു സമ്മേളനം സി.പി.ഐ ജില്ലാ എക്‌സി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്തു. സി.ബിജു അധ്യക്ഷത വഹിച്ചു. ബാബു കൊളക്കണ്ടി, എം.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, അജിത് കുമാര്‍.ടി, വല്‍സന്‍ വി എന്നിവര്‍ സംസാരിച്ചു. കെ. സുധിന സ്വാഗതവും പ്രജിഷ എളങ്ങോട്ട് നന്ദിയും പറഞ്ഞു.പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പദ്ധതി പുന:സ്ഥാപിക്കുക, ജനു 22 ല്‍ അധ്യാപകസര്‍വ്വീസ് സംഘടനാ സമരസമിതി ആഹ്വാനം ചെയ്ത ഏകദിന പണിമുടക്കം വിജയിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികളായി

കെ.സുധിന (പ്രസിഡണ്ട്)
എ.ടി. വിനീഷ്, അശ്വതി അജിത്ത്, പ്രകാശ് കെ.എ (വൈസ് പ്രസിഡണ്ടുമാര്‍)

ബി.ബി.ബിനീഷ് (സെക്രട്ടറി),
സി. കെ ബാലകൃഷ്ണന്‍, പി. അനീഷ്, പ്രജിഷ എളങ്ങോത്ത് (ജോ. സെക്രട്ടറിമാര്‍),

സി.വി സജിത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.