കുരുന്നുകള്‍ക്ക് ദിവസവും വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, മാസത്തിലൊരിക്കല്‍ ചിക്കന്‍ കറിയും; പാലൂര്‍ എല്‍.പി സ്‌കൂളില്‍ ‘അക്ഷയപാത്രം’ പദ്ധതിക്ക് തുടക്കം


Advertisement

തിക്കോടി: പാലൂര്‍ എല്‍.പി.സ്‌കൂളില്‍ സ്‌കൂളിലെ കുരുന്നുകള്‍ക്ക് പോഷക സമൃദ്ധവും വിഭവ സമൃദ്ധവുമായ ഉച്ചഭക്ഷണത്തിനായി അക്ഷയപാത്രം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇനി ഉച്ചഭക്ഷണം കൂടുകല്‍ മികച്ചതാകും.

Advertisement

ഉച്ചഭക്ഷണ മെനുവിന്റെ കൂടെ മാസത്തിലൊരിക്കല്‍ ചിക്കന്‍കറിയാണ് ആദ്യ പടിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി ടി. പി. ഷമീം അബ്ദുള്ളയാണ് പദ്ധതിക്ക് ആദ്യ സഹായം നല്‍കിയിരിക്കുന്നത്.

Advertisement

തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.പി.ഷക്കീല ആദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ് മിസ്ട്രസ് വീണ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു, പി.ടി.എ പ്രസിഡന്റ് ജിന്‍സി സൂരജ്, എസ്.എസ്.ജി ചെയര്‍മാന്‍ കെ.ഹുസൈന്‍ മാസ്റ്റര്‍, ബിജു കളത്തില്‍ എന്നിവര്‍ സംസാരിച്ചു.

Advertisement

summary: ‘Akshayapatram’ project started at Paloor LP School