ആവേശമായി ആദ്യമത്സരം; എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്‌കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി
കൊയിലാണ്ടി: നാല്‍പ്പത്തിരണ്ടാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്ക് കൊയിലാണ്ടിയില്‍ ആവേശകരമായ തുടക്കം. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലെ എന്‍.കെ.ചന്ദ്രന്‍ സ്മാരക ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഓസ്‌കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി തോല്‍പ്പിച്ചു.
മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച എ.ബി.സി പൊയില്‍ക്കാവിനെ ചെല്‍സി വെള്ളിപറമ്പ് നേരിടും. വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. മത്സരം കാണാനായുള്ള പ്രവേശനം സൗജന്യമാണ്.
എ.കെ.ജി ട്രോഫിക്കും ടി.വി.കുഞ്ഞിക്കണ്ണന്‍ സ്മാരക റണ്ണേഴ്സ് അപ്പ് ട്രോഫിക്കുമായി നടക്കുന്ന മത്സരത്തില്‍ സംസ്ഥാനത്തെ എട്ട് പ്രമുഖ ടീമുകള്‍ മത്സരിക്കുന്നുണ്ട്.
ആദ്യ രണ്ട് ദിവസത്തിലെ മത്സരവിജയികള്‍ ഏറ്റുമുട്ടുന്ന സെമിഫൈനല്‍ മെയ് 11ന് നടക്കും. രണ്ടാം സെമിഫൈനല്‍ മെയ് പതിനാലാം തിയ്യതിയാണ്. മെയ് പതിനെട്ടിനാണ് ഫൈനല്‍ മത്സരം അരങ്ങേറുക.