കൊയിലാണ്ടിയിൽ എ.കെ.ശങ്കര മേനോൻ അനുസ്മരണം നടത്തി


Advertisement

കൊയിലാണ്ടി: ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.കെ.ശങ്കര മേനോൻ അനുസ്മരണം നടത്തി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ് പുഷ്പാർച്ചന നടത്തി.

Advertisement

 

എ.കെ ശങ്കരമേനോന്റെത് മാതൃകാപരമായ വ്യക്തിത്വമാണെന്നും അദ്ദേഹത്തിൻ്റെ ജീവിതം എല്ലാ പൊതുപ്രവർത്തകർക്കും മാതൃകയാണെന്നും താൻ വിശ്വസിച്ച പ്രസ്ഥാനത്തിനു വേണ്ടിയും ആദർശത്തിന് വേണ്ടിയും തൻ്റെ ജീവിതം തന്നെ മാറ്റി വെച്ച വ്യക്തിത്വമായിരുന്നു ശങ്കരമേനോന്റെതെന്നും വായനാരി വിനോദ് പറഞ്ഞു.

Advertisement

 

മണ്ഡലം പ്രസിഡന്റ് എസ്.ആർ.ജയ്കിഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി കെ.വി.സുരേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് വി.കെ.മുകുന്ദൻ, ടി.എം.രവി, കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർമാരായ വി.കെ.സുധാകരൻ, വൈശാഖ് .കെ, മാധവൻ .ഒ, വിനോദ് കാപ്പാട്, ടി.പി.പ്രീജിത്ത്, നിഷ .സി, രവി വല്ലത്ത്, കെ.’പി.എൽ.മനോജ് എന്നിവർ സംസാരിച്ചു.

Advertisement

[bot1]