ജനങ്ങളെ രക്ഷിക്കൂ,രാജ്യത്തെ രക്ഷിക്കൂ; കൊയിലാണ്ടിയിൽ എ.ഐ.ടി.യു.സിയുടെ ബഹുജന ഐക്യദാർഢ്യ സദസ്
കൊയിലാണ്ടി: ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.ടി.യു.സി. മാർച്ച് 28, 29 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിനെ പിന്തുണച്ചു കൊണ്ട് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ബഹുജന ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ബി.ദർശിത്ത് ബഹുജന ഐക്യദാർഢ്യ സദസ് ഉദ്ഘാടനം ചെയ്തു.
കിസാൻ സഭ നേതാവ് പി.കെ. വിശ്വൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ അജിത്ത്, അഡ്വ: സുനിൽ മോഹൻ, സന്തോഷ് കുന്നുമ്മൽ, പ്രദീപൻ കണിയാറയ്ക്കൽ, പി.കെ സുധാകരൻ, കെ.ചിന്നൻ, വിജയഭാരതി ടീച്ചർ, എ.ടി വിനീഷ്, രൂപേഷ് പുറക്കാട്, ചൈത്ര വിജയൻ എന്നിവർ സംസാരിച്ചു.
നഗരത്തിൽ നടന്ന പ്രകടനത്തിന്, ജയരാജ് നടേരി,അക്ഷയ് പി.ടി, അശ്വിൻ ആർ, അതുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.