അറിവിന്റെ നൂറ് വർഷങ്ങൾ; മാസങ്ങൾ നീളുന്ന ആഘോഷങ്ങളുമായി വീരവഞ്ചേരി എൽ.പി സ്കൂൾ


നന്തി: നൂറാം വാര്ഷികത്തോടനുബന്ധിച്ച് ഏഴു മാസം നീണ്ട ആഘോഷ പരിപാടികളുമായി വീരവെഞ്ചേരി എൽ.പി സ്കൂൾ. വാർഷികാഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ലോഗോ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി മുതിർന്ന അദ്ധ്യാപകനായ പി നാരായണൻ മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ജിനേഷ് പുതിയെട്ടൽ അദ്ധ്യക്ഷത വഹിച്ചു. ലോഗോ ഡിസൈനിംഗ് നിർവഹിച്ച റിട്ടയേർഡ് വെറ്റിനറി ഡോകടർ ഉ ശ്രീധരൻ യോഗത്തിൽ സംസാരിച്ചു. പ്രധാനാധ്യാപിക ഗീത സ്വാഗതവും സുജാത നന്ദിയും പറഞ്ഞു. മെയ് മാസം മുതൽ നവംബർ വരെ നീളുന്ന പരിപാടികളാണ് വിഭാവന ചെയ്തിട്ടുള്ളത്.