ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ ക്യാമറക്കണ്ണുകള്‍ നാളെ മുതല്‍ ഓണ്‍ ആവും; കൊയിലാണ്ടി മേഖലയില്‍ എ.ഐ ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയേണ്ടേ
കൊയിലാണ്ടി: ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ നാളെ മുതല്‍ പ്രവര്‍ത്തന സജ്ജമാകും.
തിരുവങ്ങൂര്‍, കോരപ്പുഴ, കീഴൂര്‍, മേപ്പയ്യൂര്‍, പയ്യോളി ബീച്ച് റോഡ്, നടുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് എ.ഐ ക്യാമറകളുള്ളത്.
അതേസമയം, ആദ്യ ഘട്ടത്തില്‍ ഏതൊക്കെ ക്യാമറകളാണ് പ്രവർത്തിക്കുന്നതെന്ന ലിസ്റ്റ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷമേ ഇക്കാര്യത്തില്‍ വ്യക്തതവരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയില്‍ ക്യാമറകളുള്ള സ്ഥലങ്ങള്‍ ഏതെല്ലാമെന്നറിയാം:
തിരുവങ്ങൂര്‍, ബാലുശേരി, വട്ടോളി ബസാര്‍, ഉള്ള്യേരി, പുറക്കാട്ടിരി, ഈങ്ങാപ്പുഴ, കോരപ്പുഴ, , പയ്യോളി ബീച്ച്, കീഴൂര്‍, മേപ്പയൂര്‍, പേരാമ്പ്ര, കൂത്താളി, കോഴിക്കോട് ബീച്ച്, മാനാഞ്ചിറ, പാവമണി റോഡ്, മാനാഞ്ചിറ, നരിക്കുനി, സാന്‍ഡ് ബാങ്ക്, തിരുവള്ളൂര്‍, വടകര പഴയ ബസ്സ്റ്റാന്‍ഡ്, നല്ലളം, ബേപ്പൂര്‍, നല്ലൂര്‍, മാത്തോട്ടം, കല്ലായി, വൈദ്യരങ്ങാടി, ലിങ്ക് റോഡ്, ആനക്കുഴിക്കര, കാവില്‍, രാമനാട്ടുകര, ചേവരമ്പലം, വെള്ളിമാട്കുന്ന്, കുന്നമംഗലം, പാവങ്ങാട്, മുക്കം, കട്ടാങ്ങല്‍, പൂനൂര്‍, മദ്രസ ബസാര്‍, പൂളാടിക്കുന്ന്, പന്തീരാങ്കാവ്, പുത്തൂര്‍മഠം, വട്ടക്കുണ്ടുങ്ങല്‍, കരിക്കാംകുളം, നന്മണ്ട, എരക്കുളം, താഴെ ഓമശേരി, നടുവണ്ണൂര്‍ കക്കാട്, പന്നിമുക്ക്, പെരുവട്ടം, വില്യാപ്പള്ളി, പാലേരി കുയിമ്പില്‍, ചെറിയകുമ്പളം, കുറ്റ്യാടി, ഓര്‍ക്കാട്ടേരി, എടച്ചേരി, പൈക്കളങ്ങാടി, കാപ്പാട്, കക്കട്ടില്‍, മേപ്പയില്‍, നാദാപുരം, കല്ലാച്ചി, ചേറ്റുവീട്ടില്‍.