കൃഷി പാഠങ്ങള്‍ പഠിച്ച് കര്‍ഷകരും കുട്ടി കര്‍ഷകരും; ആന്തട്ട ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ കൃഷിപാഠം സെമിനാര്‍


കൊയിലാണ്ടി: ആന്തട്ട ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ കൃഷിപാഠം സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂളിന്റെ നൂറ്റി പത്താം വാര്‍ഷിക ആഘോഷവും ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയന്‍ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് മെമ്പര്‍ ഇ.കെ.ജുബീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ അഭിനീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം രതീശന്‍, ചെങ്ങോട്ടുകാവ് കൃഷി ഓഫീസര്‍ എന്‍.കെ. മുഫീദ നീതു എന്നിവര്‍ മുഖ്യാതിഥികളായി.

കോഴിക്കോട് മാതൃഭൂമി സബ് എഡിറ്റര്‍ അസ്മിലാ ബീഗം, കോഴിക്കോട് ജില്ല അഗ്രികള്‍ച്ചറല്‍ ഫാം സൂപ്രണ്ട് നൗഷാദ്. കെ.വി. എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹെഡ്മാസ്റ്റര്‍ എം.ജി.ബല്‍രാജ്, പി.ഷീബ, പി.ടി.എ. പ്രസിഡണ്ട് എ.ഹരിദാസ്, എം.കെ.വേലായുധന്‍, പി.പവിത്രന്‍, കെ.മധു, പി.ജയകുമാര്‍, സജികുമാര്‍, ചന്ദ്രന്‍ കാര്‍ത്തിക, ഇ.കെ.ഗണേഷ്, ദിബീഷ്, ചെല്‍സി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

കാര്‍ഷിക പ്രദര്‍ശനവും നടന്നു. കര്‍ഷകരും, കുട്ടി കര്‍ഷകരും പങ്കെടുത്ത പരിപാടിയില്‍ കുട്ടികളുടെ കൃഷി അനുഭവക്കുറിപ്പുകളുടെ പതിപ്പ് നിറവ് അസ്മിലാ ബീഗം പ്രകാശനം ചെയ്തു. നവതേജ് ബാലു ഏറ്റുവാങ്ങി. പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനം കൊയിലാണ്ടി അസിസ്റ്റന്‍ഡ് കൃഷി ഓഫീസര്‍ രജീഷ് നിര്‍വഹിച്ചു. കൊയിലാണ്ടി കൃഷിഭവന്റെ സഹായത്തോടെ സംഘടിപ്പിച്ച ചെറു ധാന്യങ്ങളുടെ പ്രദര്‍ശനവും ഏറെ ശ്രദ്ധേയമായി.