പെരുവട്ടൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം പ്രതി ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നാല് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്, നിരോധിത പുകയില ഉല്‍പ്പന്നങ്ങളും കഞ്ചാവും പിടികൂടി


Advertisement

കൊയിലാണ്ടി: പെരുവട്ടൂരിൽ ലഹരിമരുന്ന് കേസില്‍ പിടിക്കപ്പെട്ട പ്രതി എക്സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും കെെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. പെരുവട്ടൂരിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മൊയ്തീൻ ആണ് ആത്മഹത്യക്ക് ശ്രമിക്കുകയും ഉദ്യോഗസ്ഥന്മാരെ അക്രമിക്കുകയും ചെയ്തത്. ഇന്ന് വെെകീട്ട് ഏഴ് മണിയോടെയാണ് സംഭവം.

Advertisement

രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി എക്സൈസ് സംഘം പെരുവട്ടൂരിലെത്തുന്നത്. എക്സൈസ് വിഭാ​ഗം നടത്തിയ റെയ്ഡിൽ ഇയാളിൽ നിന്ന് കഞ്ചാവും ഹാൻസും പിടികൂടിയിരുന്നു. പിടിക്കപ്പെട്ടതോടെ പ്രതി കൈഞരമ്പ് മുറിക്കാന്‍ ശ്രമിക്കുകയും എക്‌സൈസ് ഉദ്യോഗസ്ഥന്മാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

Advertisement

ആക്രമണത്തിൽ എക്സൈസ് ഇൻസ്പെക്ടർ ദിപീഷ് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് എ.കെ, ഷിജു ടി. രാകേഷ്ബാബു എന്നിവർക്കാണ് പരിക്കേറ്റത്. എക്സെെസ് ഉദ്യോ​ഗസ്ഥരും പ്രതി മൊയ്തീനും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Advertisement

Summary: After assaulting excise officials in Peruvattur, the accused attempted suicide by cutting a nerve; Four excise officials were injured and seized banned tobacco products and ganja