മേലൂര്‍ കോട്ടംവള്ളിയില്‍ പത്തുകിലോയിലേറെ തൂക്കമുള്ള ആഫ്രിക്കന്‍ മുഷി വലയില്‍ കുടുങ്ങി; നാട്ടുകാര്‍ ഭീതിയില്‍


കൊയിലാണ്ടി: മേലൂരില്‍ ആഫ്രിക്കന്‍ മുഷി വലയില്‍ കുടുങ്ങിയതോടെ നാട്ടുകാര്‍ ഭീതിയില്‍. കോണ്ടംവള്ളി വെന്തോട്ടിലാണ് മുഷി വലയില്‍ കുടുങ്ങിയത്. 32 ഇഞ്ച് നീളവും പത്തുകിലോയില്‍ കൂടുതല്‍ തൂക്കവുമുണ്ട്.

കോഴിക്കുളങ്ങര ഗോപലന്റെ വലയിലാണ് മുഷി കുടുങ്ങിയത്. ക്ലാരിയസ് ഗാരി പിന്നസ് ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മുഷി നാടന്‍ മത്സ്യങ്ങളെ തിന്നൊടുക്കുന്നതാണ്. ഇവയെ വളര്‍ത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

ശുദ്ധജലമുള്‍പ്പെടെയുള്ള ജലാശയങ്ങളിലെ നാടന്‍ മത്സ്യങ്ങളെ മുഴുവന്‍ ഭക്ഷണമാക്കുന്ന ആഫ്രിക്കന്‍ മുഷി ആവാസ വ്യവസ്ഥക്ക് ഭീഷണി സൃഷ്ടിക്കുന്നതിനാലാണ് ഇവയെ വളര്‍ത്തുന്നത് സര്‍ക്കാര്‍ നിരോധിച്ചത്. കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ നന്തി ബസാറിലും ആഫ്രിക്കന്‍ മുഷി മത്സ്യങ്ങളെ പിടികൂടിയിരുന്നു. ആറ് ഭീമന്‍ മുഷികളെയായിരുന്നു പിടികൂടിയത്.