ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു


ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളത്തിനുപുറമെ തമിഴ്, കന്നട, തെലുഗു, ഹിന്ദി എന്നീ ഭാഷകളിലും പ്രശസ്തിയാർജ്ജിച്ച അഭിനേതാവായിരുന്നു പ്രതാപ് പോത്തൻ.

1952ല്‍ തിരുവനന്തപുരത്ത് ആണ് പ്രതാപ് ജനിച്ചത്. ഊട്ടിയിലെ ലോറന്‍സ് സ്‌ക്കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവടങ്ങളിലായിരുന്നു പഠനം പൂർത്തിയാക്കി. മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതന്‍ തന്റെ ആരവം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ധേഹത്തെ ക്ഷണിക്കുകയായിരുന്നു.

തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയനായ പ്രതാപ് എൺപതുകളിലെ തമിഴ് മലയാളം സിനിമകളിലെ തരംഗമായി. ഒന്ന് മുതൽ പൂജ്യം വരെ, തന്മാത്ര, 22 femail കോട്ടയം തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ടു. നെഞ്ചത്തൈ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരമയിന്‍ നിറം ശിവപ്പു എന്നിവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഋതുഭേതം, ഡെയ്‌സി, ഒരു യാത്രാമൊഴി തുടങ്ങി വിവിധ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

summary: actor-and-filmmaker-pratap-pothen-found-dead-at-flat-in-chennai