കീരിക്കാടന്‍ ജോസ് ഇനി ഓര്‍മ്മ; നടന്‍ മോഹന്‍രാജ് അന്തരിച്ചു


Advertisement

തിരുവനന്തപുരം: കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമായ കീരിക്കാടന്‍ ജോസിനെ അവതരിപ്പിച്ച് മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ മോഹന്‍രാജ് അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

Advertisement

തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. കിരീടം, ആറാം തമ്പുരാന്‍, ഷാര്‍ജ ടു ഷാര്‍ജ, മായാവി, ഏയ് ഓട്ടോ, അര്‍ഥം, നരന്‍, ലോലിപോപ്പ് തുടങ്ങി മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മൂന്നാംമുറയെന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. റൊഷാക്കാണ് അവസാന ചിത്രം.

Advertisement
Advertisement

Summary: Actor Mohanraj passed away