നാദാപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കീഴടങ്ങി


നാദാപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കീഴടങ്ങി. തൂണേരി കോടഞ്ചേരി സ്വദേശി മോറത്ത് മീത്തൽ രജീഷ് (44) ആണ് കീഴടങ്ങിയത്.  പീഡന ശ്രമത്തിന് ശേഷം പൊലീസിനെ വെട്ടിച്ച് ഇയാൾ ഒളിവിലായിരുന്നു.

ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പ്രദേശത്ത് ഹോട്ടൽ നടത്തുകയായിരുന്ന രജീഷ് വിറക് ആവശ്യപ്പെട്ടാണ് വയോധികയുടെ വീട്ടിലെത്തിയത്. വിറക് എടുക്കാൻ അനുമതി നൽകിയതോടെ വയോധികയെ പിൻതുടർന്ന് വീടിനകത്ത് കയറിയ ഇയാൾ ബലം പ്രയോഗിച്ച് പീഡനത്തിന് ശ്രമിക്കുകയായിരുന്നു.

വയോധികയുടെ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പീഡന ശ്രമത്തിനിടെ പരിക്കേറ്റ വയോധിക നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പ്രതിക്കായി പൊലീസ് വിശദമായ തിരച്ചിൽ നടത്തിയെങ്കിലും സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടു പിടികൂടാൻ കഴിഞ്ഞിരുന്നില്ല.


Related News: വിറക് ആവശ്യപ്പെട്ട് വീട്ടിലെത്തി വയോധികയ്നേരെ ലൈംഗികാതിക്രമം; നാദാപുരത്ത് യുവാവിനെതിരെ കേസെടുത്തു – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…