നടുങ്ങി കൊച്ചി; മോഡലായ യുവതിയെ ഓടുന്ന കാറില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തു, സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍


കൊച്ചി: മോഡലായ യുവതിയെ ഓടുന്ന കാറില്‍ വച്ച് കൂട്ട ബലാത്സംഗം ചെയ്തു. കൊച്ചിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കൂട്ടബലാത്സംഗത്തിന് ശേഷം മോഡലിനെ കാക്കനാട്ടെ വീട്ടില്‍ ഇറക്കി വിട്ടുവെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളായ മൂന്ന് യുവാക്കളെയും ഒരു സ്ത്രീയെയും കൊച്ചി സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഡലായ യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഷിപ്പ് യാര്‍ഡിന് സമീപമുള്ള ബാറില്‍ യുവതി കുഴഞ്ഞുവീണിരുന്നു. ഇവരെ കാറില്‍ കയറ്റിക്കൊണ്ടുപോയ നാല് പേരാണ് ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് പരാതി.

ബാറില്‍നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ബലാത്സംഗം ചെയ്തതെന്നാണ് വിവരം. യുവതിയുടെ സുഹൃത്താണ് വിവരം പോലീസിനെ അറിയിച്ചത്.