കൊല്ലം ചിറയ്ക്ക് സമീപം വാഹനാപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്


Advertisement

കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം ചിറയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. ബൈക്കും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം.

അപകടം നടന്ന ഉടന്‍ സമീപമുണ്ടായിരുന്നവര്‍ ഓടിയെത്തി പരിക്കേറ്റ ബൈക്ക് യാത്രികനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തില്‍ പരിശോധനയ്ക്ക് ശേഷം പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Updating…

Advertisement
Advertisement
Advertisement