വെങ്ങളം ബൈപ്പാസില്‍ പുറക്കാട്ടിരി പാലത്തിന് സമീപം കല്ലുമായെത്തിയ ലോറിമറിഞ്ഞു; റോഡില്‍ കല്ല് വീണ് ഗതാഗതം തടസപ്പെട്ടു


Advertisement

കൊയിലാണ്ടി: വെങ്ങളം രാമനാട്ടുകര ബൈപ്പാസില്‍ പുറക്കാട്ടിരി പാലത്തില്‍ കല്ലുമായെത്തിയ ലോറി മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

Advertisement

കണ്ണൂര്‍ ഭാഗത്തുനിന്നും കല്ലുമായെത്തിയ കെ.എല്‍ 76 സി 8315 എന്ന നമ്പറിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയിലുണ്ടായിരുന്ന കല്ല് റോഡില്‍ ചിതറിയതുകാരണം ബൈപ്പാസില്‍ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു.

Advertisement
Advertisement